My father (Madhavanunni T M) wrote a short story and it is published online in puzha.com. The short story titled “Oorakudukku ( ഊരാക്കുടുക്ക് )”. I am re-posting it here.

ഊരാക്കുടുക്ക്

സൌകര്യം പോലെ കാ‍ണാമെന്ന് മൃദുല എസ്. മേനോന്‍ പറഞ്ഞപ്പോള്‍ തന്നെ എനിയ്ക്ക് ഊഹിക്കുവാന്‍ കഴിഞ്ഞു. കാര്യമായ പ്രശ്നം ഉണ്ട്. അതുകൊണ്ടാണല്ലോ ടോയലറ്റില്‍ പോകാന്‍ എണീറ്റ എന്റെ പിറകെ അവര്‍ വന്നതും, ടോയ് ലെറ്റില്‍ നിന്നു, പുറത്ത് ഇറങ്ങുന്നവരെ അവിടെ ചുറ്റിപറ്റി നിന്നതും. മുഖത്തെ ചിരിക്കുപിന്നില്‍ എന്തോ രഹസ്യം.

ലഞ്ച് ടൈമില്‍ സംസാരിക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. “വേണ്ടാം സ്വക്കാര്യമായി കാണണം, സൌകര്യപ്പെടുമെങ്കില്‍ ബീച്ചില്‍ വെച്ച് , ഇന്നു തന്നെ ഞാന്‍ എതിര്‍ത്തില്ല എല്ലയ്പ്പോഴും ചിരിക്കുകയും അതെ സമയം ആരോടും അധികം സംസാരിക്കാതിരിക്കുകയും ചെയ്യുന്ന മൃദുല എസ്.മേനോനാണ് ഒന്നു കാണണമെന്ന് പറഞ്ഞിരിക്കുന്നത്. അതും സൌകര്യമായി ബീച്ചില്‍ വെച്ച്, ഇന്നു തന്നെ, ,കാര്യത്തിന്റെ ഗൌരവം അതില്‍ തന്നെയുണ്ട്.

മാനേജരും, ചീഫ് എക്കൌണ്ടന്റും, ശിപായിയും അടക്കം ഇരുപത്തി മൂന്നുപേരുടെ ഇടയില്‍ നിന്നും എന്നെയാണ് അവള്‍ തിരഞെടുത്തിരുക്കുന്നത്. അതും സ്വകാര്യമായി സംസാരിക്കാന്‍.

ഇരുപത്തിയെട്ട് വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായി കഴിയുന്ന അവര്‍ക്ക് അവിവാഹിതനായ് 42 കാ‍രന്‍ എന്നോട് എന്തായിരിക്കും പറയാനുള്ളത്. ചിരിക്കുള്ളില്‍ പലതുമുണ്ടായിരിക്കും. വീട്ടുകാരെക്കുറിച്ചോ മറ്റുസുഹൃത്തുക്കളെക്കുറിച്ചോ ഉള്ള സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ആയിരിക്കണമെന്നില്ല. എന്തെങ്കിലും വിങ്ങിപ്പൊട്ടലുകള്‍. അത് മനസ്സ് തുറക്കാന്‍ ആരോടെങ്കിലും പറയാനുള്ള ആഗ്രഹം.

സീറ്റിലിരുന്ന് ഞാന്‍ ചിന്തിച്ചു.

ലേഡിസ്റ്റാഫിനോട് പറയാന്‍ പറ്റാത്ത ഒന്നായിരിക്കും.അധികം അടുത്ത് ഇടപഴകിട്ടില്ലെങ്കിലും എന്റെ ശുദ്ധ മനസ്സിനെ അവര്‍ മനസ്സിലാക്കിയിട്ടുണ്ടായിരിക്കും.

ഞങ്ങള്‍ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരും വിവാഹിതരാണ്. ഒന്നുംരണ്ട് കുട്ടികള്‍ ഉള്ളവര്‍. എത്ര ആണയിട്ടു പറയിച്ചാലു, ലേഡീസ്റ്റാഫ് അറിഞ്ഞാല്‍ താനെ അത് ഭര്‍ത്താക്കന്മാര്‍ അറിയും. അവരില്‍ നിന്നു മറ്റുള്ളവരും.

പിന്നെ പ്രതിവിധി കാണാനും പറഞ്ഞുകൊടുക്കാനുള്ള എന്റെ കഴിവും….ശിപയിയുടെ രണ്ടാ ഭാര്യവന്ന് പ്രശ്നമുണ്ടാക്കിയപ്പോള്‍ എത്ര എളുപ്പത്തിലാണ് ഞാന്‍ അവരെ പറഞ്ഞു വിട്ടത്.

എനിയ്ക്ക് അഭിമാനം തോന്നി. അവരുടെ ഉള്ള് ഒന്ന് അറിയാന്‍ ചെരിഞ്ഞു നോക്കി, ചിരിച്ചുകൊണ്ട്, അതെ സമയം ശ്രദ്ധയോടെ അവര്‍ ഫയല്‍ പരിശോധിക്കുകയാണ്. മൃദുല എസ്.മേനോന്‍ പണ്ട് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു. “ വര്‍ക്ക് ഈവര്‍ക്ക്, ലൈഫ് ഈ ലൈഫ് നോ കോം പ്രമൈസ്.” ഞാന്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.

എന്തിനായിരിക്കും ഇന്നു തന്നെ കാണണമെന്ന് പറഞ്ഞത്. എത്രയും വേഗം സോള്‍വ് ചെയ്യേണ്ട ഓന്നാണ് എന്ന് ഉറപ്പ്. എന്റെ കഴിവ് പ്രകടമാക്കാന്‍ കിട്ടിയ ഒരവസം. ഏത് ഊരാക്കുടുക്കു നിമിഷംകൊണ്ട് അഴിച്ചു, മാറ്റാന്‍ കഴിയുന്ന ഒരു അലക്സാണ്ടര്‍ ആണെന്ന് കാണിച്ചു കൊടുക്കണം.

ഞാന്‍ ചെരിഞ്ഞ് നോക്കി. സാരിയാല്‍ മറക്കപ്പെടാത്ത വെളുത്ത് കൊഴുത്ത വയര്‍ ഉന്തി നില്‍ക്കുന്നു.

“ഓഡിറ്റ് റിപ്പോര്‍ട്ടിനുള്ള മറുപടി ഇത്ര നേരമായിട്ടും ശരിയാക്കിയില്ലേ മിസ്റ്റന്‍ ഉണ്ണി”. ചിരിച്ചുകൊണ്ടാണെങ്കിലും ഗൌരവം കലര്‍ന്ന ചോദ്യം കേട്ട് ഞാന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രായം കൊണ്ടും സര്‍വ്വീസുകൊണ്ടു ഞാന്‍ സീനിയര്‍ ആണെങ്കിലും അവര്‍ സെക്ഷന്‍ ഓഫീസറും ഞാന്‍ സീനിയര്‍ അസിസ്റ്റണ്ടുമാണ്. അനുസരണയുള്ള കീഴ് ജീവനക്കാരന്‍ എന്ന നിലക്കുള്ള വിശ്വാസം. ഒരിക്കലും പുറത്തുപറയില്ല എന്ന ഉറപ്പ്.

“എന്നൊക്കെ വിഡ്ഡിത്താ ഇതില് എഴുതിവെച്ചിരിക്കയാണ്. പത്തുവരെ ശരിക്ക് എണ്ണാന്‍ കൂടി അറിയാത്തവര്‍ ഈ പണിക്ക് വരാതിരിക്കയാ ഭേദം” അവരുടെ ശബ്ദം കേട്ട് ഞാന്‍ തലതാഴ്ത്തി.

ബീച്ചില്‍ വരുമ്പോള്‍ അവര്‍ ഏതുതരം സാരിയായിരിക്കും ധരിക്കും. നീലവെല്‍ വെറ്റ് സാരി അവര്‍ക്ക് ശരിക്കും ഇണങ്ങും. വെളുത്ത പാന്റും നീലഷര്‍ട്ടും ധരിക്കാമെന്ന് ഞാനും തീരുമാനിച്ചു. അതാണ് എനിയ്ക്ക് ഏറ്റവും ഇണങ്ങുന്നത്. നാല്പത്തിരണ്ട് കഴിഞ്ഞെങ്കിലും ഞാന്‍ ഇന്നും സുന്ദരന്‍ ആണ്. വേഷവിധാനത്തിലും മറ്റും അതീവ ശ്രദ്ധാലുവുമാണ്. ഇതുകൊണ്ടു തന്നെയായിരിക്കും മൃദുല. എസ്. മേനോന്‍ എന്നോടു തന്നെ പറയാമെന്ന് വിചാരിച്ചതും.

കൃത്യം അഞ്ചു മണിക്കുതന്നെ ഞാന്‍ സീറ്റില്‍ നിന്നും എണീറ്റു. ഇറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ മറന്നില്ല.അവര്‍ ജോലിയില്‍ വ്യാപൃതയാണ്. ആറു മണിക്ക് ബീച്ചിലെത്തുമ്പോള്‍ അവര്‍ എന്നെയും കാത്ത് ഇരിക്കുകയാണ്, കടും ചുവാപ്പുള്ള സില്‍ക്ക് സാരിയും ധരിച്ച്. പോക്കുവെയില്‍ അത് അവരെ അതീവ സുന്ദരിയാക്കി.

“വരൂ” ഒഴിഞ്ഞകോണിലെ ബഞ്ചില്‍ കടലിന് അഭിമുഖമായി ഇരുന്ന് അവര്‍ എന്നെ ക്ഷണിച്ചു. മുഖത്ത് അതെ പുഞ്ചിരിതന്നെ, പ്രശ്നങ്ങളൊന്നുമില്ലാത്ത പോലെ. പിന്നെ എന്തിനാണ് എന്നെ വിളിച്ചത്, എന്തു പറയാനാണ്, പൊട്ടിക്കുവാനുള്ള ഊരാക്കുടുക്ക് ഒന്നുമില്ലേ?

അകലം പാലിച്ച് ബഞ്ചിന്റെ മറ്റേ തലക്കല്‍ ഞാന്‍ ഇരുന്നു. കുറച്ചുകൂടി അടുത്തേക്ക് ഇരുന്ന് അവള്‍ പറഞ്ഞു “ എനിക്ക്” “എന്തായാലും പറയൂ മാഡം ” മുഴുവനാക്കാന്‍ സമ്മതിക്കാതെ ഞാന്‍ ധൃതിക്കൂട്ടി. “എങ്ങിനെ പറയണമെന്ന് അറിയില്ല” ആര്‍ത്തിരമ്പുന്ന കടലിനെ നോക്കി ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു എങ്കിലും ആ ചിരിക്കുള്ളില്‍ ഏതോ അജ്ഞാതമായ വിഷാദം.

“ഏറ്റവും വേണ്ടപ്പെട്ടവരോട് മനസ്സ് തുറക്കണമെന്നാണ് പറയാറ്.” ഒരു കാരണവരെപ്പോലെ ഞാന്‍ പറഞ്ഞു. “അതോണ്ടു തന്നെയാണ് ഉണ്ണ്യേട്ടനോട് പറയാമെന്ന് വെച്ചതും”. അവരുടെ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു. ഉണ്ണ്യേട്ടന്‍ എന്ന വിളി, സ്വര്‍ഗ്ഗം കിട്ടിയതുപോലെ.

അവര്‍ തിരമാലയും നോക്കി ഇരിപ്പാണ്. ചിരിക്കുള്ളിലെ വിഷാദത്തിന്റെ രേഖകള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. കുറച്ചുകൂടിം അടുത്തേക്ക് ഇരുന്ന് ഞാന്‍ പറഞ്ഞു. “എന്നെ വിശ്വസിക്കാം. ഞാന്‍ ആരോടും പറയില്ല കുട്ടീ” “ഉണ്ണ്യേട്ടനെ മാത്രമെ എനിക്ക് വിശ്വാസം ഉള്ളു. ഉണ്ണ്യേട്ടനും മാത്രമെ എന്തെങ്കിലും ചെയ്യാനും പറ്റു.” ഈ വാക്കുകള്‍ എന്നെ കൂ‍ടുതല്‍ സന്തോഷിപ്പിച്ചു “വിഷമിക്കണ്ട” ഞാന്‍ ഉത്സാഹത്തോടെ തുടര്‍ന്നു, “എത്ര വലിയ പ്രശ്നമായാലും കുട്ടിക്ക് ഉണ്ണ്യേട്ടന്‍ ഉണ്ട്”.കരയാതിരിക്കാന്‍ ഞാന്‍ അവളുടെ പുറത്ത് തടവി. കുറച്ചു കൂടി അടുത്തേക്ക് ഇരുന്ന് വലത്തെ കൈകൊണ്ട് എന്റെ ഷര്‍ട്ടിന്റെ ബട്ടണില്‍ തിരുപ്പിടിച്ച് അവര്‍ തുടര്‍ന്നു.” വേറെ ആരുമില്ലാത്തോണ്ട. എന്റെ കാര്യം ഉണ്ണ്യേട്ടന് അറിയാലോ. പലകാരണങ്ങളാല്‍ കല്ല്യാണം കഴിഞ്ഞില്ല്യ. ഇവിടെ ജോയിന്‍ ചെയ്തതതില്‍ പിന്നെ ആ മുരടന്‍ പിന്നില്‍ നിന്നും മാറിയിട്ടുമില്ല

“ആരാ അത്, തട്ടിക്കളയാം” ഞാന്‍ ആക്രോശിച്ചു.

“ആരാ എന്നല്ലല്ലോ പ്രധാനം. പറ്റിപ്പോയി. ആ മുരടന്‍ പറേണത് ഒപ്പം ജീവിക്കാനാ. അതിന്റെ ഒപ്പം ജീവിക്കാന്‍ ഞാനില്ല ഉണ്ണ്യേട്ട”. മൃദുല എസ്. മേനോന്‍ നെടുവീര്‍പ്പിട്ടു. വയ്യ എന്ന് പറയരുത് ഉണ്ണ്യേട്ടാ. വേറെ ആരും ഇല്ല്യാത്തോളല്ലേ.” എന്റെ മുഖത്തു നോക്കി ചിരിച്ച് അവര്‍ തുടര്‍ന്നു.” നമുക്കങ്ങട്ട് ജീവിക്കാം. ഒരാണാണ് എന്നു പറഞ്ഞ് ഉണ്ണ്യേട്ടന് നെഞ്ചും വിടര്‍ത്തി നാട്ട്വാരുടെ മുന്നില്‍ കൂടി നടക്കം ചെയ്യാലോ…..”

മാധവനുണ്ണി. പട്ടാമ്പി,

puzha.com story link